ഓൺലൈനിലൂടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: അർത്തുങ്കൽ മത്സ്യബന്ധന തുറമുഖത്തിന്റെ മൂന്നാം ഘട്ട നിർമാണത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി നിർവഹിച്ചു. മഹാരാഷ്ട്രയിലെ പൽഗാറിലെ വദ്വൻ പോർട്ടിന്റെയും മറ്റ് ഫിഷറീസ് പദ്ധതികളുടെയും ഉദ്ഘാടനത്തിനൊപ്പമാണ് അതർത്തുങ്കലിലെയും നിർമ്മാണോദ്ഘാടനം നിർവഹിച്ചത്. കേന്ദ്ര മത്സ്യബന്ധന വകുപ്പ് മന്ത്രി രാജീവ് രഞ്ജൻ സിംഗ് മുഖ്യ പ്രഭാഷണം നടത്തി. സർക്കാരിന്റെ അഭിമാനകരമായ നേട്ടമാണ് അർത്തുങ്കൽ ഹാർബർ പദ്ധതിയെന്ന് ഹാർബർ പരിസരത്ത് നടന്ന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് ഓൺലൈനായി പങ്കെടുത്ത മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഹാർബർ നിർമാണത്തിന്റെ 30 ശതമാനം പ്രവർത്തനങ്ങൾ ഇതിനോടകം പൂർത്തിയായി. 18 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. മന്ത്രി പി.പ്രസാദ് മുഖ്യപ്രഭാഷണം നടത്തി.

കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ, ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ, വൈസ് പ്രസിഡന്റ് നിബു.എസ്.പത്മം, വാർഡ് മെമ്പർ ജയറാണി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബെന്നി വില്യം, നബാർഡ് ഡി.ഡി.എം ടി.കെ. പ്രേംകുമാർ, തീരദേശ വികസന കോർപറേഷൻ ബോർഡ് അംഗം പി.ഐ.ഹാരിസ്, ഹാർബർ എഞ്ചിനിയറിങ്ങ് മധ്യമേഖല സൂപ്രണ്ടിങ്ങ് എൻജിനിയർ എം.ടി. രാജീവ്, എക്സിക്യൂട്ടീവ് എൻജിനിയർ സ്വപ്ന, ബി.ജെ.പി. ജില്ല പ്രസിഡന്റ് എം.വി.ഗോപകുമാർ, മത്സ്യതൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യു പ്രതിനിധി സി.സി.ഷിബു, മത്സ്യതൊഴിലാളി ഫെഡറേഷൻ ചേർത്തല തെക്ക് കമ്മിറ്റി എ.ഐ.ടി.യു.സി പ്രതിനിധി നെൽസൺ പീറ്റർ, മത്സ്യതൊഴിലാളി കോൺഗ്രസ് സ്റ്റേറ്റ് സെക്രട്ടറി ഐ.എൻ.ടി.യു.സി പ്രതിനിധി ജാക്സൺ പൊള്ളയിൽ തുടങ്ങിയവർ പങ്കെടുത്തു.