aka

ആലപ്പുഴ :കുതിരപ്പന്തി ഉദയാ റീഡിംഗ് റൂം ആൻഡ് ലൈബ്രറിയുടെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ കഴിവുതെളിയിച്ച പ്രതിഭകളേയും വിദ്യാഭ്യാസ മേഖലയിൽ അംഗീകാരങ്ങൾ കരസ്ഥമാക്കിയവരേയും ആദരിച്ചു. അവാർഡ് ദാന സമ്മേളനം കിഫ്ബി ഡെപ്യൂട്ടി സി.ഇ.ഒ മിനി ആന്റണി ഉദ്ഘാടനംചെയ്തു. ഉദയാ പ്രസിഡന്റ് ഡി. ഷിബു അദ്ധ്യക്ഷത വഹിച്ചു. പി.യു.ശാന്താറാം,ഇല്ലിക്കൽകുഞ്ഞുമോൻ, രമ്യാസുർജിത്, ജോസി ആലപ്പുഴ, ബിന്ദുഷിബു എന്നിവർ സംസാരിച്ചു.