ആലപ്പുഴ: പുളിങ്കുന്ന് സബ് രജിസ്റ്റാർ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം സെപ്തംബർ 20ന് നടക്കും. ഇതോടനുബന്ധിച്ച് തോമസ്.കെ.തോമസ് എം.എൽ.എ ചെയർമാനും ജില്ലാ രജിസ്ട്രാർ ജനറൽ എബി ജോർജ്ജ് കൺവീനറായും 15 അംഗ എക്സിക്യുട്ടിവ് അംഗങ്ങളെ ഉൾപ്പെടുത്തി സ്വാഗത സംഘം രൂപീകരിച്ചു.