ചേർത്തല:ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും കേരള സ്റ്റേറ്റ് പവർ ലിഫ്റ്റിംഗ് അസോസിയേഷനും സംയുക്തമായി ഡോക്ടറുമാർക്കായി
പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് നടത്തുന്നു.ഐ.എം.എ ചേർത്തല ബ്രാഞ്ച് നേതൃത്വം നൽകുന്ന മത്സരത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി സെക്രട്ടറി ഡോ.അരുൺ.ജി.നായർ,വൈസ് പ്രസിഡന്റ് ഡോ.ടി.പി.ആരുഷ്,ഡോ. ഷൈലമ്മ,ഡോ.കെ.എസ്.സുഭാഷ് എന്നിവർ അറിയിച്ചു.നാളെ രാവിലെ 9ന് എൻ.എസ്.എസ് കരയോഗം ഹാളിൽ കൃഷി മന്ത്രി പി.പ്രസാദ് മത്സരം ഉദ്ഘാടനം ചെയ്യും. വൈകിട്ട് നടക്കുന്ന സമ്മാന ദാന ചടങ്ങ് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.ജോസഫ് ബെന്നവൻ ഉദ്ഘാടനം ചെയ്യും.