ആലപ്പുഴ: തത്തംപള്ളി വേളാങ്കണ്ണിമാതാ ദേവാലയത്തിൽ തിരുന്നാൾ ഇന്ന് തുടങ്ങും. ഇന്ന് വൈകിട്ട് അഞ്ചിന് ജപമാല, ദിവ്യബലി, പ്രസംഗം, ലിറ്റനി, നൊവേന. ഫാ. ജൂഡ് ജോസഫ് കൊണ്ടപ്പശേരി കാർമികത്വം വഹിക്കും. സെപ്തംബർ ഒന്നിന് വൈകിട്ട് അഞ്ചിന് ജപമാല, ദിവ്യബലി, പ്രസംഗം, ലിറ്റനി, നൊവേന. ഫാ. ഷെല്ലി ആന്റണി അറയ്ക്കൽ കാർമ്മികനാകും.