s

ചാരുംമൂട്: ചുനക്കര ബിന്ദു ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്, ബിന്ദു ഗ്രന്ഥശാല, വി കെയർ വിഷൻ പോയിന്റ് , മാവേലിക്കര ബയോവിഷൻ ലബോറട്ടറി, കാരുണ്യ ഐ ഹോസ്പിറ്റൽ എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പും തിമിരരോഗ-ജീവിതശൈലി രോഗ നിർണ്ണയവും ഇന്ന് നടക്കും. രാവിലെ 9.30 മുതൽ വൈകിട്ട് 3 വരെ നടക്കുന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സബീന റഹീം ഉദ്ഘാടനം ചെയ്യും. ക്ലബ്ബ് പ്രസിഡന്റ് രവീന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിക്കും. ലിൻസ് കെ.തമ്പി ക്യാമ്പ് വിശദീകരണം നടത്തും. 8075494907, 7025171688 നമ്പരുകളിൽ പേര് രജിസ്റ്റർ ചെയ്യാം.