കുട്ടനാട് : മുൻ ദേശീയ വോളിബാൾ താരം തലവടി മണക്ക് കറുകയിൽ എം.ജെ.അലക്സാണ്ടർ (അലക്സ് ,79) നിര്യാതനായി. കേരളത്തെയും സർവ്വീസസിനെയും പ്രതിനിധീകരിച്ച് നിരവധി തവണ ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്തിട്ടുള്ള അലക്സ് ദേശീയ റഫറിയും പരിശീലകനുമായിരുന്നു. എഴുപതുകളിൽ പ്രശസ്തമായിരുന്ന പ്രീമിയർ ടയേഴ്സ് വോളി ടീമിന്റെ രൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് 1ന് ആലുവ സെന്റ് ജോൺസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ : അമ്മിണി . മക്കൾ: അൻപു അലക്സ്, അസൻസു അലക്സ്. മരുമക്കൾ: ചെറിയാൻ വർഗ്ഗീസ്, സൂരജ് .