പൂച്ചാക്കൽ:പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് യുവാവ് അറസ്റ്റിൽ.പാണാവള്ളി പഞ്ചായത്ത് 10-ാംവാർഡിൽ കോണിച്ചിറ വീട്ടിൽ സുബൈറിനെയാണ് (40) പോക്‌സോ കേസിൽ പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.പൂച്ചാക്കൽ ഇൻസ്‌പെക്ടർ എൻ.ആർ.ജോസിന്റെ നേതൃത്വത്തിൽ എസ്.ഐ പി.സെന്നി, കിംഗ് റിച്ചാർഡ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.