മാവേലിക്കര: കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ ആഹ്വാനപ്രകാരം ആലപ്പുഴ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നടത്തിയ വയനാടിനൊരു കൈത്താങ്ങ് കാരുണ്യ യാത്രയിൽ ,12,91,468 രൂപ സമാഹരിച്ചതായി ഭാരവാഹികൾ അറിയിച്ചു. 297 ‌ബസുകളാണ് കാരുണ്യ യാത്രയിൽ പങ്കെടുത്തത്. ഉടൻ തന്നെ തുക സംസ്ഥാന കമ്മറ്റിയെ ഏൽപിക്കുമെന്ന് പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാർ, സെക്രട്ടറി ദിനേശ് കുമാർ ട്രഷറർ സജീവ് പുല്ലുകുളങ്ങര എന്നിവർ അറിയിച്ചു.