മുഹമ്മ : മണ്ണഞ്ചേരി പൊന്നാട് അൽ ഹിദായ പബ്ളിക് സ്കൂളിൽ മോണ്ടിസോറി ദിനം ആഘോഷിച്ചു. ഇതോടനുബന്ധിച്ച് സ്കൂൾ ഹാളിൽ നടത്തിയ എക്സിബിഷൻ വിജ്ഞാനം പകരുന്നതായി. സ്കൂൾ ചെയർമാൻ എ.മുഹമ്മദ് കുഞ്ഞ് എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. .സ്കൂൾ മാനേജർ മുഹമ്മദ് ആസിഫ് അലി, അക്കാദമിക് കോ ഓർഡിനേറ്റർ ജെസ്‌ന സിയാദ്, പൊന്നാട് മുസ്ലിം ജമാ അത്ത് സെക്രട്ടറി മുഹമ്മദ് കുഞ്ഞ് നൈന , വൈസ് പ്രസിഡന്റ് അബൂബക്കർ ആശാൻ, ജമാ അത്ത് കമ്മിറ്റി അംഗങ്ങളായ യൂസഫ് കറ്റാനം, നൗഷാദ് പുതുവീട്, സലിം മുളക്കിൽ, സുനീർ ഞാറാവേലി , പി.ടി.എ ഭാരവാഹികളായ ശ്രീലക്ഷ്മി രാഹുൽ, സലാഹുദ്ദീൻ, സിയാദ് ആശാൻ, തൻസിൽ, സഹീറ തുടങ്ങിയവർ സംസാരിച്ചു