ആലപ്പുഴ : വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കപ്പെട്ട നെഹ്രുട്രോഫി വള്ളംകളി ആർഭാടരഹിതമായി സംഘടിപ്പിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ടു രമേശ് ചെന്നിത്തല എം.എൽ.എ മുഖ്യമന്ത്രിക്ക് കത്തു നൽകി.
വള്ളംകളി മാറ്റിവച്ചതിനെത്തുടർന്ന് മത്സരത്തിൽ പങ്കെടുക്കുന്ന നാലായിരത്തിലധികം വരുന്ന കായികതാരങ്ങളും അവരുടെ കുടുംബങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പല ക്ലബ്ബുകളുടെയും നിലനിലനിൽപ്പിനെപ്പോലും ബാധിച്ചു.
പത്ത് ലക്ഷം രൂപ മുതൽ അൻപത് ലക്ഷം രൂപ വരെയാണ് പല ക്ലബ്ബുകളും പരീശീലനത്തിനായി ചെലവിട്ടതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.