t

ചോറ്റാനിക്കര: കുരീക്കാട് ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. ചേർത്തല വെളിയിൽ വി.ജി. അനന്തുവിനെയാണ് (27) ചോറ്റാനിക്കര പൊലീസ് അറസ്റ്റുചെയ്തത്. സംഘത്തിൽ ഉണ്ടായിരുന്ന അനന്തുവിന്റെ ഭാര്യാ സഹോദരൻ റിനോ, സുഹൃത്ത് അനന്തു എന്നിവർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

ആനച്ചാൽവീട്ടിൽ രാജു കുഞ്ഞനെയാണ് (55) കഴിഞ്ഞ പതിനാലിന് പുലർച്ചെ ഇന്നോവയിൽ എത്തിയ സംഘം മൂന്നിന് വീട്ടിൽക്കയറി മുളകുസ്പ്രേചെയ്ത് ആക്രമിച്ചത്. രാജുവിന്റെ മകൻ വിഷ്ണുവിനോടുള്ള വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നും വിഷ്ണുവിനെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നംഗസംഘം എത്തിയതെന്നും പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.