ആലപ്പുഴ : നെഹ്റു ട്രോഫി വള്ളംകളി ഒഴിവാക്കരുതെന്ന് കുട്ടനാട് ഇന്റഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റി (കിഡ്സ് ) സർക്കാരിനോട് ആവശ്യപ്പെട്ടു. വള്ളംകളിയുടെ ടൂറിസം പ്രാധാന്യവും അതിനുള്ള പരിശീലനത്തിന്റെ സാമ്പത്തിക ബാദ്ധ്യതകളുമൊക്കെ മനസ്സിലാക്കി വൈകിയാണെങ്കിലും നെഹ്റു ട്രോഫി വള്ളംകളി നടത്തണമെന്ന പ്രമേയം പാസാക്കി. കിഡ്സ് പ്രസിഡന്റ് അഡ്വ.പ്രദീപ് കൂട്ടാല അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി.എം.കുര്യൻ നങ്ങച്ചിവീട്ടിൽ ചിറയിൽ,ജോസ് അക്കരക്കളം, റോജസ് ജോസ് , ജോജോ മാത്യു പൂപ്പള്ളി ,തോമസ് മത്തായി കരിക്കമ്പള്ളിൽ, സുരേഷ് ജോസഫ് മങ്ങാട്ട്, ആൻസൺ ആന്റണി ഇളമതയിൽ, ഷൈൻ ജോസഫ് മായിപ്പറപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.