ചേർത്തല: എസ്.എൻ.ഡി.പി യോഗം വയലാർ തെക്ക് 468ാം നമ്പർ ശാഖയിലെ ഗുരുദേവ പ്രതിഷ്ഠയുടെ 10ാമത് വാർഷികവും പ്രതിഭകളെ ആദരിക്കലും കാഷ് അവാർഡ് വിതരണവും നടന്നു.വാർഷിക സമ്മേളനം എസ്.എൻ.ഡി.പി യോഗം ചേർത്തല മേഖല ചെയർമാൻ കെ.പി.നടരാജൻ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് എൻ.ഷിബു അദ്ധ്യക്ഷത വഹിച്ചു.മേഖലാ കമ്മിറ്റി അംഗം അനിൽ ഇന്ദീവരം മുഖ്യപ്രഭാഷണം നടത്തി.പ്രതിഭകളെ ആദരിക്കലും കാഷ് അവാർഡ് വിതരണവും എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം പി.എൻ.നടരാജൻ നിർവഹിച്ചു.വയലാർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.ജി.ഉണ്ണി,പഞ്ചായത്ത് അംഗം ജയലേഖ,വനിതാ സംഘം പ്രസിഡന്റ് രമാ സുശീലൻ,ശാഖാ വൈസ് പ്രസിഡന്റ് ഷംസാദ് സേതുറാം എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി ആർ.തിലകപ്പൻ സ്വാഗതവും മാനേജിംഗ് കമ്മിറ്റിയംഗം സത്യൻ മാമ്പൂത്തറ നന്ദിയും പറഞ്ഞു. ഗുരു പ്രസാദവിതരണത്തെ തുടർന്ന് കൈകൊട്ടിക്കളിയും ഗാനമേളയും നടന്നു.