s

ആലപ്പുഴ: ചെങ്ങന്നൂർ മണ്ഡലത്തിൽ നടന്ന വയോജന സംരക്ഷണ അദാലത്തിൽ ചെങ്ങന്നൂർ സബ് ഡിവിഷൻ പരിധിയിലുള്ള ചെങ്ങന്നൂർ, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിൽ നിന്നുള്ള 137 അപേക്ഷകൾ പരിഗണിച്ചു. ഇതിൽ 31 പരാതികൾ തീർപ്പാക്കി. മെയിന്റനൻസ് ട്രൈബ്യൂണലിന്റെ നേതൃത്വത്തിൽ സാമൂഹൃ നീതി വകുപ്പിന്റെ സഹകരണത്തോടെ ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജിൽ നടന്ന അദാലത്ത് ചെങ്ങന്നൂർ ആർ.ഡി.ഒ ജെ.മോബി ഉദ്ഘാടനം ചെയ്തു. സീനിയർ സൂപ്രണ്ട് ഷീബാ മാത്യൂ, ജൂനിയർ സൂപ്രണ്ടുമാരായ കെ.സിന്ധു കുമാരി, എൻ.വിമൽ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.