ചേർത്തല: കൊൽക്കത്തയിൽ വനിതാഡോക്ടറുടെ ദാരുണമായ കൊലപാതകത്തിൽ പ്രതിഷേധിച്ച് റോട്ടറി ക്ലബ് ഒഫ് ചേർത്തലയുടെ സഹകരണത്തോടെ ഇന്നർ വീൽ ക്ലബ്ബ് പ്രതിഷേധ റാലി സംഘടിപ്പിച്ചു. ഷാനിമോൾ ഉസ്മാൻ റാലി ഉദ്ഘാടനം ചെയ്തു. ഇന്നർ വീൽ പ്രസിഡന്റ് ദേവി പ്രഭ അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ് സുമേഷ് ചെറുവാരണം റാലി ഫ്ളാഗ് ഒഫ് ചെയ്തു. വാർഡ് കൗൺസിലർ ആശാ മുകേഷ്,വ്യാപാരി വ്യവസായി പ്രസിഡന്റ് ജോസ് കൂമ്പയിൽ, ഇന്നർവിൽ സെക്രട്ടറി ബ്രിജീ,ട്രഷറർ ലിസി ജോർജ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ജാൻസി ബിജു,ആശാ മെറിൻ,ചാർറ്റർ പ്രസിഡന്റ് ഓമന ജോസഫ്,ജെസ്സി സേവ്യർ,പത്മജ എന്നിവർ സംസാരിച്ചു. റോട്ടറി മുൻപ്രസിഡന്റ് സുധീഷ് ചോനപ്പള്ളി, സെക്രട്ടറി വിനോദ് മായിത്തറ എന്നിവർ പങ്കെടുത്തു.