ഹരിപ്പാട്: ജില്ലാ വ്യവസായ കേന്ദ്രവും കാർത്തികപ്പള്ളി താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തിയ പി.എം.എഫ്.എം.ഇ ബോധവൽക്കരണ ശില്പശാല മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.അംബുജാക്ഷി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ ബിജു കുര്യൻ മുഖ്യാതിഥിയായി. കായംകുളം വ്യവസായ വികസന ഓഫീസർ ആർ.സെമീന, ഹരിപ്പാട് വ്യവസായ വികസന ഓഫീസർ എസ്.ഗീതാഞ്ജലി, കാർത്തികപ്പള്ളി ഉപജില്ല വ്യവസായ ഓഫീസർ ആർ.ജയൻ എന്നിവർ സംസാരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ മനോജ് ക്ലാസ്സുകൾ നയിച്ചു.