അമ്പലപ്പുഴ: കാവാലം മാധവൻകുട്ടിയുടെ 18-മത് പുസ്തകമായ കൃഷ്ണയുടെ പ്രകാശനം നടന്നു. പുന്നപ്ര പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ കാവാലം ബാലചന്ദ്രൻ പുസ്തക പ്രകാശനം നിർവഹിച്ചു. സേറഫ്രാങ്കോ ഏറ്റുവാങ്ങി. അനിൽ അറപ്പയിൽ പുസ്തക പരിചയം നടത്തി. പ്രസന്നകുമാർ പാലക്കാപ്പള്ളിൽ അദ്ധ്യക്ഷനായി. അലിയാർ എം.മാക്കിയിൽ, കെ.പി.പ്രീതി, ബി.ജോസുകുട്ടി ,എലിസബത്ത് സാമുവൽ, വി.എം.സജി, ഗീതമ്മ തുടങ്ങിയവർ സംസാരിച്ചു.സതീഷ് ആലപ്പുഴ സ്വാഗതവും കാവാലം മാധവൻകുട്ടി നന്ദിയും പറഞ്ഞു.