ഹരിപ്പാട്: സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ഭാഗമായി കാർത്തികപ്പള്ളി ഗവ. യു. പി. സ്കൂളിലെ വിദ്യാർത്ഥികൾ ഗാന്ധി ഭവനിലേക്ക് സ്നേഹ യാത്ര നടത്തി . 41 വിദ്യാർത്ഥികളും പ്രഥമാദ്ധ്യാപകനും, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും ഉൾപ്പടെ 50 ലധികം പേരടങ്ങുന്നയാരുന്നു സംഘം. നമുക്ക് മുൻപേ നടന്നവർ എന്ന വിഷയത്തിൽ സെമിനാറും നടന്നു. സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി ചെയർമാൻ അനീഷ് എസ്.ചേപ്പാട് അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിഭവൻ ഓർഗനൈസിംഗ് സെക്രട്ടറി മുഹമ്മദ്‌ ഷമീർ ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപകൻ ബിജു വി.മുതുകുളം മുഖ്യ പ്രഭാഷണം നടത്തി. സോഷ്യൽ സർവീസ് സ്കീം കോ- ഓർഡിനേറ്റർ ഷീബ.ഒ നേതൃത്വം നൽകി , സീനിയർ അസിസ്റ്റന്റ് രമേഷ്. ആർ, എസ്.എം.സി അംഗം അൻസാരി, എസ്.ആർ.ജി കൺവീനർ ജയശ്രീ, സോഷ്യൽ സയൻസ് ക്ലബ്‌ കൺവീനർ ശ്രീദേവി എന്നിവർ സംസാരിച്ചു.