ആലപ്പുഴ : 24ാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾക്ക് ജില്ലയിൽ ഇന്ന് തുടക്കമാകും. 71 പഞ്ചായത്തുകളിലും ആറ് നഗരസഭകളിലുമായി 2970 ബ്രാഞ്ചുകളിലെ സമ്മേളനങ്ങൾ സെപ്തംബർ 30ന് പൂർത്തീകരിക്കാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.
ഒക്ടോബർ ഒന്നു മുതൽ 30വരെ 157 ലോക്കൽ സമ്മേളനങ്ങളും നവംബർ 30ന് മുമ്പ് 15 ഏരിയ സമ്മേളനങ്ങളും നടക്കും. ഏരിയാ സമ്മേളനങ്ങൾ വരെ പൂർത്തീകരിച്ച ശേഷം ജനുവരി 10മുതൽ 12 വരെ ഹരിപ്പാട് ജില്ലാ സമ്മേളനം നടക്കും. ബ്രാഞ്ച് സമ്മേളനങ്ങളിൽ ഉദ്ഘാടനത്തിന് ശേഷം പാർട്ടി മെമ്പർമാരുടെ യോഗം ചേരും. രാവിലെ തുടങ്ങുന്ന സമ്മേളനം വൈകിട്ടു വരെ നീളും. ലോക്കൽ, ഏരിയാ സമ്മേളനങ്ങൾ രണ്ട് ദിവസങ്ങളിലായിട്ടാണ് നടക്കുക.
സമ്മേളനങ്ങൾ തുടങ്ങാനിരിക്കെ സി.പി.എം കായംകുളം, ഹരിപ്പാട്, അരൂർ മേഖലകളിലെ വിഭാഗീയത മറനീക്കി പുറത്ത് വന്നതും കൂട്ടരാജിയും നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്.
ആകെ ബ്രാഞ്ചുകൾ : 2970
ബ്രാഞ്ച് കമ്മിറ്റി
15 അംഗങ്ങൾ
ലോക്കൽ കമ്മിറ്റി
15-17 അംഗങ്ങൾ
ഏരിയ കമ്മിറ്റി
17-21 അംഗങ്ങൾ
ജില്ലാ സമ്മേളന പ്രതിനിധികൾ
361
"ജനാധിപത്യ രീതിയിലാകും സമ്മേളനങ്ങളിൽ അംഗങ്ങളുടെ തുറന്ന ചർച്ചയും കമ്മിറ്റികളിലേക്ക് തിരഞ്ഞെടുപ്പും നടക്കുന്നത്.
- ആർ.നാസർ, ജില്ലാ സെക്രട്ടറി