ആലപ്പുഴ: ദേശീയ അന്ധത നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആലപ്പുഴ ജനറൽ ആശുപ്രതിയുടെ നേതൃത്വത്തിൽ നേത്രദാന പക്ഷാചരണ പരിപാടി സംഘടിപ്പിച്ചു. ജനറൽ ആശുപ്രതി അങ്കണത്തിൽനിന്ന് ആരംഭിച്ച ബോധവത്കരണറാലി സുപ്രണ്ട് ഡോ.ആർ.സന്ധ്യ ഫ്ളാഗ് ഓഫ് ചെയ്തു. തുടർന്ന് നടന്ന സമ്മേളനം ഡെപ്യൂട്ടി ഡി.എം.ഒ ഡോ.അനു വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. സുപ്രണ്ട് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സുപ്രണ്ട് ഡോ.കെ. വേണുഗോപാൽ നേത്രദാനസന്ദേശം നൽകി. എ.ആർ.എം.ഒ ഡോ. പ്രിയദർശൻ സി.പി, ഡോ. രജിഷ, ഡോ.സുനിത വി.എസ്, ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് രജിത, ലേ സ്രെക്രട്ടറി സാബു.ടി, പി.എസ്.കെ ശ്രീലത, പി.ആർ.ഒ ബെന്നി അലോഷ്യസ്, സീനിയർ ഒപ്റ്റോമെട്രിസ്റ്റ് ഉമാകുമാരി തുടങ്ങിയവർ സംസാരിച്ചു. സഞ്ചരിക്കുന്ന നേത്രവിഭാഗത്തിന്റെ ചുമതലയുള്ള ഡോ. നവജീവൻ ബോധവത്കരണക്ലാസ് നയിച്ചു. വിദ്യാർത്ഥികളുടെ ഫ്ളാഷ് മോബും നടന്നു.