local

മുഹമ്മ: വയനാട് ദുരന്തബാധിതരെ സഹായിക്കാൻ കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്ക് മൂന്നരലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ സന്തോഷ് കുമാറിന് ബാങ്ക് പ്രസിഡന്റ് കെ.എൻ കാർത്തികേയൻ തുകകൈമാറി. ബാങ്ക് സെക്രട്ടറി പി.ടി.ശശിധരൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ടി.ആർ ജഗദീശൻ, കെ.ഷാജി, എ.ടി.സുരേഷ് ബാബു ,എസ്.ഷിബു ,എം.ടി.അനിൽകുമാർ,എൻ. പി അനിൽ കുമാർ, എൻ.പി.പ്രവീൺ കുമാർ, ഗിരിജാസുധാകരൻ, എ.അരുൺ ബാബു, സി.എ ആതിര,ആരോമൽ, പി.ശ്രീലത എന്നിവർ സംസാരിച്ചു.