1

കുട്ടനാട്: പുന്നക്കുന്നം സർവ്വീസ് സഹകരണ സംഘം സഹകാരി പൊൻ തൂവൽ അവാർഡ് വിതരണം ബാങ്ക് പ്രസിഡന്റ് ജോസ് കോയിപ്പള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തങ്കച്ചൻ വലിയ വീട് അദ്ധ്യക്ഷനായി. സെക്രട്ടറി അജിത രതീഷ്, ബോർഡ് അംഗങ്ങളായ ചാക്കോ തോമസ്, മോളി അലക്സ്, അംബിക സജി, ബിൻസി ചാക്കോ എന്നിവർ സംസാരിച്ചു. മികച്ച വിദ്യാർത്ഥികൾ, വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകൾ എന്നിവർക്ക് പുറമേ വള്ളംകളി മേഖലയിൽ മികച്ച സംഭാവന നൽകിയ പി.കെ.തോമസ് പുളിവേലി,​ അലൻതോമസ്, അഭിജിത്ത്.എസ് അഞ്ചലിൽ, മാർഗരറ്റ് മാത്യു, ട്രിസാ ഫിലിപ്പ്, ജെറിൻ ജോജോ തുടങ്ങിയവരെ ആദരിച്ചു.