മാവേലിക്കര: ആയുഷ് വയോജന സ്പെഷ്യൽ മെഡിക്കൽ ക്യാമ്പുകൾ നടത്തുന്നതിന്റെ ഭാഗമായി തെക്കേക്കര പഞ്ചായത്തിന്റെ അധീനതയിലുള്ള സർക്കാർ ഹോമിയോപ്പതി ഡിസ്പെൻസറി 4ന് മെഗാ ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് നടത്തും. രാവിലെ 9 മുതൽ 2 വരെ നടക്കുന്ന ക്യാമ്പിൽ സൗജന്യ മരുന്ന് വിതരണവും പ്രാഥമിക ലബോറട്ടറി സേവനവും ലഭ്യമാണെന്ന് മെഡിക്കൽ ഓഫീസർ ഡോ.എ.ഷബാന അറിയിച്ചു.