കുട്ടനാട്: ബേപ്പൂർ വള്ളംകളിക്ക് സർക്കാർ അനുമതി നൽകുകയും രണ്ടരക്കോടി രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ വയനാട് ദുരന്തത്തിന്റെ പേരിൽ മാറ്റിവച്ച നെഹ്രറുട്രോഫി വള്ളംകളി നടത്താൻ അധികൃതർ തയ്യാറാകണമെന്ന് കുട്ടനാട് എസ്. എൻ. ഡി. പി യൂത്ത് മൂവ്മെന്റ് യൂണിയൻ ആവശ്യപ്പെട്ടു.
യൂണിയൻ കൺവീനർ സന്തോഷ് ശാന്തി യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ടി. എസ്. ഷിനുമോൻ അദ്ധ്യക്ഷനായി.യൂത്ത്മൂവ്മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് രഞ്ജു വി. കാവാലം, സെക്രട്ടറി പി.ആർ. രതീഷ്, ജോയിന്റ് സെക്രട്ടറിമാരായ എസ്. അനന്തു , ടി. ആർ. അനീഷ്, കൗൺസിൽ അംഗങ്ങളായ സഞ്ജയ് മോഹൻദാസ്, കെ.എസ്.സൂരജ്, എസ്. ശരത്ത് കാവാലം, എസ്. കലേഷ് ടി. സജീവ് , പി. ആർ. രാഹുൽ, എ. എസ്. സുധീർ , പി. എം. ബിനോഷ് തുടങ്ങിയവർ സംസാരിച്ചു.