അമ്പലപ്പുഴ: പുറക്കാട് ആർ.എസ്.എസ് പ്രവർത്തകനെ മർദ്ദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ 3 പേർ അറസ്റ്റിൽ.പുന്നപ്ര പുറക്കാട് പഴയങ്ങാടി ഗുരുമന്ദിരത്തിന് സമീപം പുതുവൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അൻസിൽ ( 29 ),പുറക്കാട് കരൂരിൽ വാടകയ്ക്ക് താമസിക്കുന്ന ബിലാൽ (28),പുറക്കാട് പുതുവൽ വീട്ടിൽ ഷാബു ( 38) എന്നിവരെയാണ് അമ്പലപ്പുഴ ഡിവൈ.എസ്.പി കെ.എൻ. രാജേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സേവാഭാരതി പുറക്കാട് യൂണിറ്റ് സെക്രട്ടറിയായ കരിക്കുളം വീട്ടിൽ രഘു വിനെ(55)നെ മർദ്ദിച്ചെന്നാണ് കേസ്.