photo

ചേർത്തല: അർത്തുങ്കലിൽ വൻ കഞ്ചാവ് വേട്ട.ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും അർത്തുങ്കൽ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ 7 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. അരൂർ ശാന്തി നിവാസിൽ വിനോദ് (28),ചന്തിരൂർ കൊടിക്കുറത്തറ സഞ്ജു (27)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. റോഡു മാർഗം വൻ തോതിൽ കഞ്ചാവ് കടത്തുന്നുവെന്ന് ജില്ലാ പൊലിസ് മേധാവി എം.പി. മോഹനചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒഡീഷയിൽ നിന്ന് നേരിട്ട് കഞ്ചാവ് വാങ്ങി ചേർത്തല ,ആലപ്പുഴ, അർത്തുങ്കൽ എന്നിവിടങ്ങളിൽ ഇവർ മൊത്തക്കച്ചവടം നടത്തിവരികയായിരുന്നു.

.അർത്തുങ്കൽ സി.ഐ പി.ജി.മധു,എസ്.ഐ.സജീവ്,ജി.എസ്.ഐ.ബിജു,എ.എസ്.ഐ ബെന്നി എസ്.സി.പി.ഒ ബൈജു,സേവ്യർ,സി.പി.ഒ മനു എന്നിവരാണ് പ്രതികളെ പിടികൂടിയത്.