arr

അരൂർ : ഇൻസുലേറ്റഡ് ലോറി ഇടിച്ച് ഗൃഹനാഥൻ മരിച്ചു. അരൂർ പഞ്ചായത്ത് 10-ാം വാർഡ് ചന്തിരൂർ കിഴക്കെ തറേപ്പറമ്പിൽ രാജേഷ്(49) ആണ് മരിച്ചത്. ദേശീയപാതയിൽ ചന്തിരൂർ പാലത്തിന് സമീപം ഇന്നലെ പുലർച്ചേ ഒന്നരയോടെയായിരുന്നു അപകടം. അരൂരിലെ സ്വകാര്യ സ്‌ഥാപനത്തിലെ തൊഴിലാളിയായ രാജേഷ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ ലോറിയിടിക്കുകയായിരുന്നു. .മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ജ്യോതി. മക്കൾ: അഞ്ജലി, അർജുൻ.