p

ന്യൂഡൽഹി : എസ്.സി /എസ്.ടിയിലെ രണ്ടാം തലമുറയ്‌ക്ക് സംവരണം നൽകേണ്ടതില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. രണ്ടാം തലമുറ ജനറൽ വിഭാഗത്തിന്റെ തലത്തിലേക്ക് എത്തിയോ എന്ന് സംസ്ഥാനങ്ങൾ പരിശോധിക്കണം. ഇവരിലെ ക്രീമിലെയറിനെ കണ്ടെത്തേണ്ടത് ഭരണഘടനാപരമായ അനിവാര്യതയാണ്.

ഒ.ബി.സി വിഭാഗത്തിനാണ് നിലവിൽ ക്രീമിലെയർ ബാധകം. ക്രീമിലെയർ എസ്.സി /എസ്.ടിക്കും ബാധകമാക്കണം. എന്നാൽ അവരിലെ ക്രീമിലെയറിനെ ഒഴിവാക്കാൻ ഒ.ബി.സി മാനദണ്ഡങ്ങളല്ല പിന്തുടരേണ്ടതെന്നും ജസ്റ്രിസുമാരായ ഗവായിയും, വിക്രംനാഥും വ്യക്തമാക്കി.

അടിച്ചമർത്തപ്പെട്ടവരെ അവഗണിക്കരുത്

എസ്.സി /എസ്.ടിയിലെ ചില വിഭാഗങ്ങൾ മാത്രമാണ് സംവരണം അനുഭവിക്കുന്നത്. യാഥാർത്ഥ്യങ്ങൾ അവഗണിക്കരുത്. നൂറ്റാണ്ടുകളായി അടിച്ചമർത്തൽ നേരിടുന്നവർ പട്ടികവിഭാഗങ്ങളിലുണ്ട്. ഇവർ സമാനസ്വഭാവമുള്ള ഒറ്റ വിഭാഗമല്ലെന്നതിന് ചരിത്രപരമായ തെളിവുകളുണ്ട്.

അതീവ പിന്നോക്കാവസ്ഥയിലുള്ള ഉപവിഭാഗങ്ങളുടെ ഉന്നമനത്തിന് സംവരണം അനിവാര്യമാണ്. സാമൂഹ്യമായ ജനാധിപത്യമില്ലെങ്കിൽ രാഷ്ട്രീയമായ ജനാധിപത്യം കൊണ്ട് പ്രയോജനമില്ലെന്ന ഡോ.ബി.ആർ. അംബേദ്കറുടെ വാക്കുകളും വിധിയിൽ എഴുതി. സംസ്ഥാന സർക്കാരുകൾ രാഷ്ട്രീയ മുതലെടുപ്പിന് ഉപവിഭാഗ സംവരണം ഉപയോഗിക്കരുത്. ഇത് ജുഡീഷ്യൽ പരിശോധനയ്‌ക്ക് വിധേയമായിരിക്കുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി.

വിധി പഞ്ചാബ് കേസിൽ

പഞ്ചാബിലെ സർക്കാർ ജോലികളിൽ ബാൽമീകി, മസ്ഹാബി സിഖ് വിഭാഗങ്ങളിലെ ഉപവിഭാഗങ്ങൾക്ക് സംവരണം നൽകി 2006ൽ കൊണ്ടുവന്ന നിയമം പഞ്ചാബ് - ഹരിയാന ഹൈക്കോടതി റദ്ദാക്കി. ഇതിനെതിരെ പഞ്ചാബ് സുപ്രീംകോടതിയെ സമീപിച്ചതാണ് ചരിത്ര വിധിയിലേക്ക് നയിച്ചത്.

എ​സ്.​സി​ ​/​എ​സ്.​ടിഉ​പ​വി​ഭാ​ഗ​ങ്ങ​ളെ
ക​ണ്ടെ​ത്ത​ൽ​ ​പ്ര​ധാ​ന​ ​ക​ട​മ്പ

തി​രു​വ​ന​ന്ത​പു​രം​:​ ​പ​ട്ടി​ക​വി​ഭാ​ഗ​ത്തി​ലെ​ ​ഉ​പ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ​സം​വ​ര​ണം​ ​നി​ശ്ച​യി​ക്കാ​ൻ​ ​സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ​അ​ധി​കാ​രം​ ​ന​ൽ​കു​ന്ന​ ​സു​പ്രീം​കോ​ട​തി​ ​വി​ധി​ ​ഏ​റെ​ ​ഗു​ണ​ക​ര​മെ​ങ്കി​ലും​ ​ഇ​ത് ​ന​ട​പ്പാ​ക്കാ​ൻ​ ​ക​ട​മ്പ​ക​ൾ​ ​ഏ​റെ.​ ​പ​ട്ടി​ക​ ​വി​ഭാ​ഗ​ത്തി​ൽ​ ​സം​വ​ര​ണ​ത്തി​ന് ​അ​ർ​ഹ​ത​യു​ള്ള​ ​ഉ​പ​വി​ഭാ​ഗ​ങ്ങ​ളെ​ ​നി​ശ്ച​യി​ച്ചി​ട്ടി​ല്ല.
അ​തേ​സ​മ​യം​ ​ഒ.​ബി.​സി​ ​സം​വ​ര​ണ​ത്തി​നു​ള്ള​തു​പോ​ലെ​ ​ക്രി​മി​ലെ​യ​ർ​ ​ത​ത്വ​ങ്ങ​ൾ​ ​പ​ട്ടി​ക​വി​ഭാ​ഗ​ങ്ങ​ൾ​ക്കും​ ​ബാ​ധ​ക​മാ​ക്കു​ന്ന​ത് ​താ​ഴെ​ത്ത​ട്ടി​ലു​ള്ള​വ​ർ​ക്ക് ​കൂ​ടു​ത​ൽ​ ​അ​വ​സ​രം​ ​കി​ട്ടാ​ൻ​ ​വ​ഴി​തെ​ളി​ക്കും.​ ​സം​സ്ഥാ​ന​ത്ത് ​പ​ട്ടി​ക​ജാ​തി​ ​പ​ട്ടി​ക​യി​ൽ​ 69​ ​വി​ഭാ​ഗ​ങ്ങ​ളും​ ​പ​ട്ടി​ക​വ​ർ​ഗ്ഗ​ ​പ​ട്ടി​ക​യി​ൽ​ 28​ ​വി​ഭാ​ഗ​ങ്ങ​ളു​മാ​ണു​ള്ള​ത്.​ ​ഇ​തി​ലെ​ ​ഉ​പ​വി​ഭാ​ഗ​ങ്ങ​ളെ​ ​കൃ​ത്യ​മാ​യ​ ​ക​ണ​ക്കു​ക​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​നി​ശ്ച​യി​ക്ക​ണ​മെ​ന്നും​ ​വി​ധി​യി​ൽ​ ​വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.
ഒ.​ബി.​സി​ ​ഉ​പ​വി​ഭാ​ഗ​ങ്ങ​ളെ​ ​ക​ണ്ടെ​ത്താ​ൻ​ ​കേ​ന്ദ്രം​ ​ജ​സ്റ്രി​സ് ​രോ​ഹി​ണി​ ​ക​മ്മീ​ഷ​നെ​ ​നി​യോ​ഗി​ച്ചി​രു​ന്നു.​ ​ആ​റു​ ​മാ​സ​ ​കാ​ലാ​വ​ധി​ ​നി​ശ്ച​യി​ച്ച​ ​ക​മ്മീ​ഷ​ന് ​പി​ന്നീ​ട് ​അ​ഞ്ച് ​വ​ർ​ഷം​ ​വ​രെ​ ​നീ​ട്ടി​ ​കൊ​ടു​ത്തു.​ ​ക​മ്മീ​ഷ​ൻ​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ച്ച് ​മാ​സ​ങ്ങ​ൾ​ ​ക​ഴി​ഞ്ഞി​ട്ടും​ ​തു​ട​ർ​ ​ന​ട​പ​ടി​ക​ളി​ല്ല.​ ​ഇ​തേ​ ​രീ​തി​യി​ൽ​ ​പ​ട്ടി​ക​ ​വി​ഭാ​ഗ​ത്തി​ലെ​ ​ഉ​പ​വി​ഭാ​ഗ​ങ്ങ​ളെ​ ​ക​ണ്ടെ​ത്താ​നു​ള്ള​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​കാ​നും​ ​കാ​ല​വി​ളം​ബം​ ​വ​ന്നേ​ക്കാം​ .​ ​ഈ​ ​ന​ട​പ​ടി​ക​ൾ​ ​ത്വ​രി​ത​പ്പെ​ടു​ത്തി​യാ​ലേ​ ​വി​ധി​യു​ടെ​ ​പ്ര​യോ​ജ​നം​ ​ല​ഭ്യ​മാ​വൂ.

പ​ട്ടി​ക​ ​വി​ഭാ​ഗ​ത്തി​ലെ​ ​ക്രീ​മി​ലെ​യ​റി​നെ
ഒ​ഴി​വാ​ക്കി​യാ​ലും​ ​അ​സ​മ​ത്വം​ ​മാ​റി​ല്ല

തി​രു​വ​ന​ന്ത​പു​രം​:​ ​പ​ട്ടി​ക​വി​ഭാ​ഗ​ങ്ങ​ളി​ലെ​ ​ക്രീ​മി​ലെ​യ​റി​നെ​ ​സം​വ​ര​ണ​ത്തി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കി​യാ​ലും​ ​അ​സ​മ​ത്വ​ത്തി​ന് ​പ​രി​ഹാ​ര​മാ​വി​ല്ലെ​ന്ന് ​പി​ന്നാ​ക്ക​ ​വി​ക​സ​ന​ ​വ​കു​പ്പ് ​മു​ൻ​ ​ഡ​യ​റ​ക്ട​ർ​ ​വി.​ആ​ർ.​ജോ​ഷി​ ​ചൂ​ണ്ടി​ക്കാ​ട്ടി.
മാ​താ​പി​താ​ക്ക​ളു​ടെ​ ​ഉ​യ​ർ​ന്ന​ ​പ​ദ​വി​ ​മൂ​ലം​ ​മി​ക​ച്ച​ ​വി​ദ്യാ​ഭ്യാ​സം​ ​കി​ട്ടു​ന്ന​വ​രെ​ ​ഗ്രാ​മ​ങ്ങ​ളി​ലെ​ ​സാ​ധാ​ര​ണ​ക്കാ​രാ​യ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്കൊ​പ്പം​ ​പ​രി​ഗ​ണി​ക്കു​ന്ന​ത് ​അ​സ​മ​ത്വ​മാ​ണ്.​ ​അ​തു​കൊ​ണ്ട് ​മെ​ച്ച​പ്പെ​ട്ട​ ​സൗ​ക​ര്യം​ ​കി​ട്ടി​യ​വ​രെ​ ​സം​വ​ര​ണ​ത്തി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കി​ ​ഗ്രാ​മ​ങ്ങ​ളി​ലെ​ ​പ​ട്ടി​ക​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ​പ്ര​ത്യേ​ക​ ​സം​വ​ര​ണം​ ​ന​ൽ​കി​യാ​ലും​ ​അ​സ​മ​ത്വം​ ​മാ​റി​ല്ല.​ ​അ​വ​ർ​ക്ക് ​ഉ​യ​ർ​ന്ന​ ​ഉ​ദ്യോ​ഗ​ങ്ങ​ൾ​ക്ക് ​യോ​ഗ്യ​ത​ ​ഉ​ണ്ടാ​വി​ല്ല.​ ​ഫ​ല​ത്തി​ൽ​ ​പ​ട്ടി​ക​ ​വി​ഭാ​ഗ​ ​പ്രാ​തി​നി​ധ്യം​ ​ഉ​റ​പ്പാ​ക്കു​ന്ന​ ​ഭ​ര​ണ​ഘ​ട​നാ​ ​വ്യ​വ​സ്ഥ​യാ​യ​ ​സം​വ​ര​ണം​ ​ഇ​ല്ലാ​താ​ക്കു​ന്ന​തി​നു​ ​തു​ല്യ​മാ​വും​ ​സു​പ്രീം​കോ​ട​തി​വി​ധി.​ 22.5​%​ ​സം​വ​ര​ണം​ ​ഏ​ഴ് ​പ​തി​റ്റാ​ണ്ടി​ലേ​റെ​ ​ന​ൽ​കി​യി​ട്ടും​ ​ഇ​പ്പോ​ഴും​ ​പ്രാ​തി​നി​ധ്യം​ 18​ ​ശ​ത​മാ​ന​ത്തി​ലും​ ​താ​ഴെ​യാ​ണ്.​ ​ഈ​ 70​ ​വ​ർ​ഷ​ത്തി​നി​ടെ​ ​കേ​ര​ള​ത്തി​ൽ​ ​ഒ​രു​ ​പ​ട്ടി​ക​ ​വി​ഭാ​ഗ​ക്കാ​ര​ൻ​ ​പോ​ലും​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ആ​യി​ട്ടി​ല്ല.​ ​പ​ല​ ​ഉ​ന്ന​ത​ ​ത​സ്തി​ക​ക​ളി​ലെ​യും​ ​സ്ഥി​തി​ ​അ​താ​ണ്.
പ​ട്ടി​ക​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​വി​ദ്യാ​ഭ്യാ​സ​ ​ആ​കൂ​ല്യ​ങ്ങ​ൾ​ക്കു​ള്ള​ ​വ​രു​മാ​ന​പ​രി​ധി​ ​ര​ണ്ട​ര​ ​ല​ക്ഷം​ ​രൂ​പ​യാ​യി​ ​പ​രി​മി​ത​പ്പെ​ടു​ത്തി​യ​തും​ ​അ​നു​വ​ദി​ച്ച​ ​പ​രി​മി​ത​മാ​യ​ ​വി​ദ്യാ​ഭ്യാ​സ​ ​സ​ഹാ​യ​ങ്ങ​ൾ​ ​പോ​ലും​ ​യ​ഥാ​സ​മ​യം​ ​കി​ട്ടാ​ത്ത​തും​ ​ആ​രും​ ​പ​രി​ഗ​ണി​ക്കു​ന്നി​ല്ല.​ ​ഐ.​ഐ.​ടി​യി​ലും​ ​ഐ.​ഐ​ .​എ​മ്മി​ലും​ ​പ​ഠി​ക്കു​ന്ന​ ​പ​ട്ടി​ക​ ​/​പി​ന്നാ​ക്ക​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ​ഠ​നം​ ​ഉ​പേ​ക്ഷി​ക്കു​ന്ന​തും​ ​ആ​രും​ ​പ​രി​ശോ​ധി​ക്കു​ന്നി​ല്ല.
ക്രീ​മി​ലെ​യ​ർ​ ​ഏ​ർ​പ്പെ​ടു​ത്തി​യാ​ൽ​ ​അ​ധി​കാ​ര​ ​സ്ഥാ​ന​ങ്ങ​ളി​ലും​ ​ഉ​ന്ന​ത​ ​പ​ദ​വി​ക​ളി​ലും​ ​നാ​മ​മാ​ത്ര​മാ​യി​ ​ല​ഭി​ക്കു​ന്ന​ ​പ​ട്ടി​ക​ ​വി​ഭാ​ഗ​ ​പ്രാ​തി​നി​ധ്യം​ ​പോ​ലും​ ​ഫ​ല​ത്തി​ൽ​ ​ഇ​ല്ലാ​താ​കും.
ഒ​ ​ബി​ ​സി​ ​സം​വ​ര​ണം​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ത് 1993​ലാ​ണ്.​ 27​%​ ​സം​വ​ര​ണം​ 25​ ​വ​ർ​ഷം​ ​ന​ട​പ്പാ​ക്കി​യി​ട്ടും​ ​പ്രാ​തി​നി​ധ്യം​ 13​%​ ​മാ​ത്രം.​ ​ഭ​ര​ണാ​ധി​കാ​രി​ക​ളും​ ​സ​മു​ദാ​യ​ ​സം​ഘ​ട​ന​ക​ളും​ ​ഈ​ ​വ​സ്തു​ത​ക​ൾ​ ​തി​രി​ച്ച​റി​ഞ്ഞു​ ​വേ​ണം​ ​സു​പ്രീം​കോ​ട​തി​ ​വി​ധി​യോ​ട് ​പ്ര​തി​ക​രി​ക്കേ​ണ്ട​ത്.

ബ​ലി​ത​ർ​പ്പ​ണം​:​ ​ശി​വ​ഗി​രി​യി​ൽ​ ​ഒ​രു​ക്ക​ങ്ങ​ളാ​യി

ശി​വ​ഗി​രി​ ​:​ ​ക​ർ​ക്ക​ട​ക​വാ​വ് ​ബ​ലി​ത​ർ​പ്പ​ണ​ത്തി​ന് ​ശി​വ​ഗി​രി​മ​ഠ​വും​ ​ശാ​ഖാ​സ്ഥാ​പ​ന​ങ്ങ​ളും​ ​ഒ​രു​ങ്ങി.​ ​ബ​ലി​യി​ടു​ന്ന​തി​നാ​യി​ ​ശാ​ര​ദാ​മ​ഠ​ത്തി​ന് ​സ​മീ​പം​ ​അ​ന്ന​ക്ഷേ​ത്ര​ത്തി​ലെ​ ​വി​ശാ​ല​മാ​യ​ ​ഓ​ഡി​റ്റോ​റി​യം​ ​ത​യ്യാ​റാ​ക്കി.​ ​ശ​നി​യാ​ഴ്ച​ ​പു​ല​ർ​ച്ചെ​ ​മു​ത​ൽ​ ​ന​ട​ക്കു​ന്ന​ ​ബ​ലി​ക​ർ​മ്മ​ങ്ങ​ൾ​ക്കാ​യി​ ​മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലേ​തി​നേ​ക്കാ​ൾ​ ​വ​ർ​ദ്ധി​ച്ച​ ​തോ​തി​ലു​ള​ള​ ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​സ​ന്യാ​സി​ശ്രേ​ഷ്ഠ​രും​ ​ബ്ര​ഹ്മ​ചാ​രി​ക​ളും​ ​മ​റ്റു​ ​വൈ​ദി​ക​രും​ ​ച​ട​ങ്ങു​ക​ൾ​ക്ക് ​കാ​ർ​മി​ക​ത്വം​ ​വ​ഹി​ക്കും.
ശി​വ​ഗി​രി​തീ​ർ​ത്ഥാ​ട​ന​ ​ആ​ഡി​റ്റോ​റി​യ​ത്തി​ന്റെ​ ​മു​ൻ​ഭാ​ഗ​ത്തും​ ​പി​ന്നി​ലും​ ​സ​മീ​പ​റോ​ഡു​ക​ളി​ലും​ ​മ​റ്റു​മാ​യി​ ​വാ​ഹ​ന​ങ്ങ​ൾ​ ​പാ​ർ​ക്ക് ​ചെ​യ്യാം.​ ​വ​ഴി​പാ​ടു​ ​കൗ​ണ്ട​റി​ൽ​ ​കൂ​ടു​ത​ൽ​ ​ജീ​വ​ന​ക്കാ​രു​ടെ​ ​സേ​വ​നം​ ​ല​ഭ്യ​മാ​ക്കും.​ ​പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തി​നും​ ​ഉ​ച്ച​യ്ക്കു​ള്ള​ ​ഗു​രു​പൂ​ജാ​ ​പ്ര​സാ​ദ​ത്തി​നും​ ​വ​ഴി​പാ​ടു​ ​കൗ​ണ്ട​റി​ൽ​ ​നി​ന്നു​ള്ള​ ​ടോ​ക്ക​ണു​മാ​യി​ ​എ​ത്തി​യാ​ൽ​ ​മ​തി​യാ​കും.​ ​ഗു​രു​പൂ​ജ​യ്ക്കൊ​പ്പം​ ​മ​ഹാ​ഗു​രു​പൂ​ജ​ ​സ​മ​ർ​പ്പി​ക്കു​ന്ന​വ​ർ​ക്കും​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​ഗു​രു​പൂ​ജാ​പ്ര​സാ​ദം​ ​അ​ന്ന​ദാ​ന​ത്തി​നാ​യി​ ​കാ​ർ​ഷി​ക​വി​ള​ക​ളോ​ ​പ​ല​വ്യ​ജ്ഞ​ന​ങ്ങ​ളോ​ ​സ​മ​ർ​പ്പി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ൽ​ ​ഗു​രു​പൂ​ജാ​ ​മ​ന്ദി​ര​ത്തി​നു​ ​സ​മീ​പം​ ​എ​ത്തി​ക്കാം.​ ​ശി​വ​ഗി​രി​മ​ഠം​ ​ശാ​ഖാ​സ്ഥാ​പ​ന​ങ്ങ​ളാ​യ​ ​ചെ​മ്പ​ഴ​ന്തി​ ​ഗു​രു​കു​ലം,​ ​അ​രു​വി​പ്പു​റം​ ​മ​ഠം,​ ​കു​ന്നും​പാ​റ​ക്ഷേ​ത്രം,​ ​ആ​ലു​വാ​ ​അ​ദ്വൈ​താ​ശ്ര​മം,​ ​പെ​രി​ങ്ങോ​ട്ടു​ക​ര​ ​സോ​മ​ശേ​ഖ​ര​ ​ക്ഷേ​ത്രം,​ ​പൊ​ങ്ങ​ണം​കാ​ട് ​ആ​ശ്ര​മം,​ ​പ​ഴ​ഞ്ഞി​ ​ഗു​രു​പ്ര​ഭാ​വാ​ശ്ര​മം​ ​എ​ന്നി​വി​ട​ങ്ങ​ളി​ലും​ ​ബ​ലി​ത​ർ​പ്പ​ണം​ ​ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​പ്ര​സി​ഡ​ന്റ് ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സ്വാ​മി​ ​ശു​ഭാം​ഗാ​ന​ന്ദ,​ ​ട്ര​ഷ​റ​ർ​ ​സ്വാ​മി​ ​ശാ​ര​ദാ​ന​ന്ദ​ ​എ​ന്നി​വ​ർ​ ​അ​റി​യി​ച്ചു.

തി​​​രു​​​നെ​​​ല്ലി​​​യിൽ
ബ​​​ലി​​​ത​​​ർ​​​പ്പ​​​ണം
പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തും
തി​​​രു​​​നെ​​​ല്ലി​​​:​​​ ​​​മു​​​ണ്ട​​​ക്കൈ​​​ ​​​ദു​​​ര​​​ന്ത​​​ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ​​​ ​​​തി​​​രു​​​നെ​​​ല്ലി​​​യി​​​ലെ​​​ ​​​ബ​​​ലി​​​ത​​​ർ​​​പ്പ​​​ണം​​​ ​​​ക്ഷേ​​​ത്ര​​​ത്തി​​​ലെ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്ക് ​​​മാ​​​ത്ര​​​മാ​​​യി​​​ ​​​പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന് ​​​ക്ഷേ​​​ത്രം​​​ ​​​അ​​​ധി​​​കൃ​​​ത​​​ർ​​​ ​​​അ​​​റി​​​യി​​​ച്ചു.​​​ ​​​നാ​​​ളെ​​​യാ​​​ണ് ​​​തി​​​രു​​​നെ​​​ല്ലി​​​യി​​​ൽ​​​ ​​​ക​​​ർ​​​ക്ക​​​ട​​​ക​​​വാ​​​വ് ​​​ബ​​​ലി​​​ത​​​ർ​​​പ്പ​​​ണം​​​ ​​​ന​​​ട​​​ത്തേ​​​ണ്ട​​​ത്.​​​ ​​​പു​​​ല​​​ർ​​​ച്ചെ​​​ ​​​മൂ​​​ന്ന് ​​​മ​​​ണി​​​ ​​​മു​​​ത​​​ൽ​​​ ​​​ഉ​​​ച്ച​​​യ്ക്ക് ​​​ഒ​​​രു​​​ ​​​മ​​​ണി​​​വ​​​രെ​​​യാ​​​ണ് ​​​ച​​​ട​​​ങ്ങ് ​​​നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​ത്.​​​ ​​​വ​​​യ​​​നാ​​​ട്ടി​​​ൽ​​​ ​​​നി​​​ന്നും​​​ ​​​പു​​​റ​​​ത്ത് ​​​നി​​​ന്നു​​​മാ​​​യി​​​ ​​​പ​​​തി​​​നാ​​​യി​​​ര​​​ങ്ങ​​​ളാ​​​ണ് ​​​ഓ​​​രോ​​​ ​​​വ​​​ർ​​​ഷ​​​വും​​​ ​​​ബ​​​ലി​​​ത​​​ർ​​​പ്പ​​​ണ​​​ത്തി​​​ന് ​​​ഇ​​​വി​​​ടെ​​​ ​​​എ​​​ത്തു​​​ന്ന​​​ത്.