x

ന്യൂഡൽഹി: വയനാട്ടിലെ ഉരുൾപൊട്ടൽ അടക്കം കേരളത്തിലെ മഴക്കെടുതി കണക്കിലെടുത്ത് ഇൻഷ്വറൻസ് ക്ളെയിമുകൾ വേഗത്തിലാക്കി പണം നൽകാൻ എൽ.ഐ.സി, നാഷണൽ ഇൻഷ്വറൻസ്, ന്യൂ ഇന്ത്യ അഷ്വറൻസ്, ഓറിയന്റൽ ഇൻഷ്വറൻസ് തുടങ്ങിയ പൊതുമേഖലാ ഇൻഷ്വറൻസ് കമ്പനികൾക്ക് കേന്ദ്ര ധനമന്ത്രാലയം നിർദ്ദേശം നൽകി.

പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജനയ്ക്ക് കീഴിലുള്ള ക്ലെയിം തുക വേഗത്തിൽ വിതരണം ചെയ്യാൻ എൽ.ഐ.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ക്ളെയിമുകൾക്കായി സമർപ്പിക്കേണ്ട രേഖകളുടെ കാര്യത്തിൽ ഇളവു നൽകും. ക്ലെയിമുകളിൽ വേഗത്തിൽ നടപടിയെടുത്ത് പണം നൽകാൻ ജനറൽ ഇൻഷ്വറൻസ് കൗൺസിൽ ഇൻഷ്വറൻസ് കമ്പനികളെ ഏകോപിപ്പിക്കും. നടപടികളുടെ പുരോഗതി വെബ്‌സൈറ്റ് വഴി നിരീക്ഷിക്കും.