s

ന്യൂഡൽഹി: ശരീരഭാഗങ്ങൾ പാർട്ടി ചിഹ്നമായി ഉപയോഗിക്കാൻ അനുവദിക്കരുതെന്ന പൊതുതാത്പര്യഹർജി സുപ്രീംകോടതി തള്ളി. കോൺഗ്രസിന്റെ കൈപ്പത്തി ചിഹ്നം ഉന്നമിട്ടല്ലേ ഹർജിയെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചു. സർഗുജ സൊസൈറ്റി ഫോർ ഫാസ്റ്റ് ജസ്റ്റിസ് സംഘടനയാണ് ഹർജിക്കാർ. ശരീരഭാഗങ്ങൾ പാർട്ടി ചിഹ്നമായി ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് വാദം.