ന്യൂഡൽഹി: താൻ സസ്യഭുക്കായി മാറിയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്രിസ് ഡി.വൈ. ചന്ദ്രചൂഡ്. മകളുടെ പ്രചോദനത്തിന്റെ ഫലമായിട്ടാണിത്. തുകൽ,സിൽക്ക് ഉത്പന്നങ്ങൾ താനും ഭാര്യയും ഉപയോഗിക്കുന്നില്ല. അംഗപരിമിതരായ രണ്ട് പെൺമക്കളുണ്ട്. ക്രൂരത ഒഴിവാക്കുന്ന ജീവിതം നയിക്കണമെന്ന് അതിലൊരു മകൾ തന്നോട് പറഞ്ഞു. ആ വാക്കുൾ ഉൾക്കൊണ്ടു കൊണ്ടാണ് വെജിറ്റേറിയനായി മാറിയതെന്നും വിശദീകരിച്ചു. ഡൽഹി ഹൈക്കോടതി വളപ്പിലെ സാഗർ രത്ന ഭക്ഷണശാല ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. ഡിജിറ്റൽ ലാ റിപ്പോർട്ടും പ്രകാശനം ചെയ്‌തു.