ന്യൂഡൽഹി: ആരോഗ്യ/മെഡിക്കൽ ഇൻഷ്വറൻസിൽ നിന്ന് 18 ശതമാനം ജി.എസ്.ടി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എം.പിമാർ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ പ്രതിഷേധിച്ചു.
'നികുതി ഭീകരത' എന്നെഴുതിയ പ്ലക്കാർഡുകളുമേന്തി തൃണമൂൽ, കോൺഗ്രസ്, ആംആദ്‌മി പാർട്ടി, എൻ.സി.പി തുടങ്ങി വിവിധ പാർട്ടികളിൽ നിന്നുള്ള എംപിമാർ പാർലമെന്റിന്റെ മകരദ്വാറിലേക്കുള്ള പടിയിൽ പ്രതിഷേധത്തിൽ പങ്കെടുത്തു.
മനുഷ്യരുടെ ഓരോ ദുരന്തത്തിലും 'നികുതി പിരിക്കാൻ ശ്രമിക്കുന്നത് ബി.ജെ.പി സർക്കാരിന്റെ നിർവികാര ചിന്തയുടെ തെളിവാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഈ അവസരവാദ ചിന്തയെ ഇന്ത്യാ സഖ്യം എതിർക്കുന്നു. ആരോഗ്യ, ലൈഫ് ഇൻഷ്വറൻസ് ജി.എസ്.ടി രഹിതമാക്കണം