ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ ജാമ്യം തേടി മുഖ്യപ്രതി പൾസർ സുനി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. ജൂൺ മൂന്നിന് കേരള ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണിത്. ആഗസ്റ്റ് 12ന് പരിഗണിച്ചേക്കും. അഡ്വ. ശ്രീറാം പറക്കാട്ട് മുഖേനയാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്.