e

ന്യൂഡൽഹി : മദ്യനയവുമായി ബന്ധപ്പെട്ട സി.ബി.ഐ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ജുഡിഷ്യൽ കസ്റ്റഡി കാലാവധി ഈമാസം 20 വരെ നീട്ടി ഡൽഹി റൗസ് അവന്യു കോടതി. കേജ്‌രിവാളിനെ വീഡിയോ കോൺഫറൻസ് മുഖേന ഹാജരാക്കി. അതേസമയം,​ കേജ്‌രിവാളിനെതിരെ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രം ആഗസ്റ്ര് 12ന് പരിഗണിച്ചേക്കും. ഇ.ഡി കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയവേ ഇക്കഴിഞ്ഞ ജൂൺ 26നാണ് സി.ബി.ഐ അന്വേഷണസംഘം അറസ്റ്ര് രേഖപ്പെടുത്തിയത്.

 സുനിതയെ സന്ദർശിച്ച് ഉദ്ധവ്

ശിവസേന ഉദ്ധവ് വിഭാഗം നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ, കേജ്‌രിവാളിന്റെ ഭാര്യ സുനിതയെ ഡൽഹിയിലെ വസതിയിൽ സന്ദർശിച്ചു. കേജ്‌രിവാളിന്റെ മാതാപിതാക്കളെയും കണ്ടു. മകൻ ആദിത്യ താക്കറെ, പാർട്ടിയിലെ മുതിർന്ന നേതാവ് സഞ്ജയ് റൗട്ട് എന്നിവർ ഒപ്പമുണ്ടായിരുന്നു. ആം ആദ്മി നേതാക്കളായ സഞ്ജയ് സിംഗ്, രാഘവ് ഛദ്ദ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

സി​സോ​ദി​യ​യു​ടെ
ജാ​മ്യാ​പേ​ക്ഷ​യിൽ
ഇ​ന്ന് ​വി​ധി

ന്യൂ​ഡ​ൽ​ഹി​:​ ​മ​ദ്യ​ന​യ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഇ.​ഡി,​ ​സി.​ബി.​ഐ​ ​കേ​സു​ക​ളി​ൽ​ ​ഡ​ൽ​ഹി​ ​മു​ൻ​ ​ഉ​പ​മു​ഖ്യ​മ​ന്ത്രി​ ​മ​നീ​ഷ് ​സി​സോ​ദി​യ​ ​സ​മ​ർ​പ്പി​ച്ച​ ​ജാ​മ്യാ​പേ​ക്ഷ​ക​ളി​ൽ​ ​സു​പ്രീം​കോ​ട​തി​ ​ഇ​ന്ന് ​വി​ധി​ ​പ​റ​യും.​ ​ജ​സ്റ്റി​സു​മാ​രാ​യ​ ​ബി.​ആ​ർ.​ ​ഗ​വാ​യ്,​ ​കെ.​വി.​ ​വി​ശ്വ​നാ​ഥ​ൻ​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​ബെ​ഞ്ചാ​ണ് ​നി​ർ​ണാ​യ​ക​ ​തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത്.​ 17​ ​മാ​സ​ത്തി​ലേ​റെ​യാ​യി​ ​തീ​ഹാ​ർ​ ​ജ​യി​ലി​ൽ​ ​ക​ഴി​യു​ക​യാ​ണ് ​സി​സോ​ദി​യ.​ 2023​ ​ഫെ​ബ്രു​വ​രി​ 26​ന് ​സി.​ബി.​ഐ​യും​ ​മാ​ർ​ച്ച് ​ഒ​ൻ​പ​തി​ന് ​ഇ.​ഡി​യും​ ​സി​സോ​ദി​യ​യു​ടെ​ ​അ​റ​സ്റ്റ് ​രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.​ ​വി​ചാ​ര​ണ​ ​അ​വ​സാ​നി​ക്കാ​ൻ​ ​ഇ​നി​യും​ ​എ​ത്ര​കാ​ല​മെ​ടു​ക്കു​മെ​ന്ന് ​കോ​ട​തി​ ​ചോ​ദി​ച്ചി​രു​ന്നു.