vandana

ന്യൂഡൽഹി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജി. സന്ദീപ് സുപ്രീംകോടതിയെ സമീപിച്ചു. കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ഹർജിയും ജാമ്യാപേക്ഷയുമാണ് സമർപ്പിച്ചത്. രണ്ടും ജസ്റ്റിസുമാരായ അഭയ് എസ്. ഓക,​ അഗസ്റ്രിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് ഇന്ന് പരിഗണിക്കും. സംഭവസമയം പ്രതിയുടെ മാനസികനില മോശമായിരുന്നുവെന്നാണ് വാദം. കുറ്രവിമുക്തനാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെയാണ് സന്ദീപ് സുപ്രീംകോടതിയിലെത്തിയത്.