e

ന്യൂഡൽഹി: ഒരു രാജ്യം-ഒരു തിരഞ്ഞെടുപ്പ് ആശയത്തോട് ബി.ജെ.പി അടക്കം 32 പാർട്ടികൾ അനുകൂലിക്കുന്നുണ്ടെന്ന് കേന്ദ്ര നിയമ-നീതി മന്ത്രി അർജുൻ റാം മേഘ്‌വാൾ രാജ്യസഭയിൽ അറിയിച്ചു. കോൺഗ്രസ്, സി.പി.എം, ആംആദ്‌മി പാർട്ടി, ബി.എസ്.പി അടക്കം 15 രാഷ്ട്രീയ പാർട്ടികൾ എതിർക്കുന്നു.

മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതി 62 പാർട്ടികളുമായി ചർച്ച നടത്തി. ഇതിൽ
47 രാഷ്ട്രീയ പാർട്ടികൾ മാത്രമാണ് പ്രതികരിച്ചത്

ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് അജിത് പ്രകാശ് ഷാ, കൊൽക്കത്ത ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ഗിരീഷ് ചന്ദ്ര ഗുപ്ത, മദ്രാസ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനർജി എന്നിവരും എതിർത്തെന്ന് മന്ത്രി അറിയിച്ചു. ഹൈക്കോടതിയിലെ 9 മുൻ ചീഫ് ജസ്റ്റിസുമാർ നിർദേശത്തെ പിന്തുണച്ചു.