e

ന്യൂഡൽഹി: ലോക്‌സഭയിൽ അവതരിപ്പിച്ച വിവാദ വഖഫ്ബോർഡ് ബിൽ വിശദപരിശോധനയ്‌ക്കുള്ള 31 അംഗ സംയുക്ത പാർലമെന്ററി സമിതിയെ പ്രഖ്യാപിച്ചു. ലോക്‌സഭാ സെക്രട്ടേറിയറ്റ് ബി.ജെ.പി എം.പി ജഗദംബികാ പാലാണ് അദ്ധ്യക്ഷൻ. ബില്ലിനെതിരെ കടുത്ത പ്രതിഷേധം നടത്തിയ മുസ്ളിംലീഗിൽ നിന്ന് ആരെയും ഉൾപ്പെടുത്തിയില്ല. ജഗദംബികാ പാൽ അടക്കം ലോക്‌സഭയിൽ നിന്ന് 21ഉം രാജ്യസഭയിൽ നിന്ന് 10 അംഗങ്ങളുമാണുള്ളത്. ലോക്‌സഭാ അംഗങ്ങൾ: ജഗദാംബിക പാൽ, നിഷികാന്ത് ദുബെ, തേജസ്വി സൂര്യ, അപരാജിത സാരംഗി, സഞ്ജയ് ജയ്‌സ്വാൾ, ദിലീപ് സൈകിയ, അഭിജിത് ഗംഗോപാധ്യായ, ഡി.കെ അരുണ(ബി.ജെ.പി), ഗൗരവ് ഗൊഗോയ്, ഇമ്രാൻ മസൂദ്, മുഹമ്മദ് ജാവേദ്(കോൺഗ്രസ്), മൗലാനാ മൊഹിബുള്ള(എസ്.പി), കല്യാൺ ബാനർജി(തൃണമൂൽ), എ. രാജ(ഡി.എം.കെ), ലവു കൃഷ്‌ണ ദേവരായലു(ടി.ഡി.പി), ദിലേശ്വർ കാമത്ത്(ജെ.ഡി.യു), അരവിന്ദ് സാവന്ത്(ശിവസേന-യു), സുരേഷ് മാത്രെ(എൻ.സി.പി),നരേഷ് ഹസ്‌കെ(ശിവസേന), അരുൺ ഭാരതി(എൽ.ജെ.പി), അസദുദ്ദീൻ ഒവൈസി(എ.ഐ.എം.ഐ.എം). രാജ്യസഭാ അംഗങ്ങളെ ഉടൻ പ്രഖ്യാപിക്കും.