k

ന്യൂഡൽഹി : എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് ക്രീമിലെയർ ബാധകമാക്കില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. എസ്.സി /എസ്.ടിയിലെ ഉപവിഭാഗങ്ങൾക്കും സംവരണം നൽകാമെന്ന സുപ്രീംകോടതിയുടെ ചരിത്രവിധിയിൽ, ക്രീമിലെയർ ബാധകമാക്കണമെന്ന് ഏഴംഗബെഞ്ചിലെ നാല് ജഡ്‌ജിമാർ അഭിപ്രായപ്പെട്ടിരുന്നു. വെള്ളിയാഴ്ച്ച ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം സുപ്രീംകോടതി വിധി വിശദമായി വിലയിരുത്തി. എസ്.സി/എസ്.ടി വിഭാഗങ്ങളുടെ ആശങ്കകളും ചർച്ച ചെയ്‌തു. ഡോ.ബി.ആർ. അംബേദ്കർ വിഭാവനം ചെയ്‌ത ഭരണഘടനയിൽ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിനിടയിൽ ക്രീമിലെയർ നിഷ്‌ക്കർഷിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രിസഭാ യോഗം ഒറ്റക്കെട്ടായി നിലപാടെടുത്തു.

ഭരണഘടനാ വ്യവസ്ഥകൾ നടപ്പാക്കാൻ എൻ.ഡി.എ സർക്കാ‌ർ പ്രതിജ്ഞാബദ്ധമാണെന്നും ക്രീമിലെയർ വ്യവസ്ഥ ഭരണഘടനയിൽ ഇല്ലെന്നും കാബിനറ്റ് യോഗത്തിനു ശേഷം കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് പ്രതികരിച്ചു. എസ്.സി/എസ്.ടി ക്വാട്ട ഭരണഘടനയിൽ പറഞ്ഞിരിക്കുന്നതുപോലെ നടപ്പാക്കുമെന്നും വ്യക്തമാക്കി.

എസ്.സി/എസ്.ടിയിലെ ഒന്നാം തലമുറയ്‌ക്ക് മാത്രമായിരിക്കണം സംവരണമെന്നും​ രണ്ടാം തലമുറയ്‌ക്ക് സംവരണം നൽകേണ്ടതില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. രണ്ടാം തലമുറ, ജനറൽ വിഭാഗത്തിന്റെ തലത്തിലേക്ക് എത്തിയോ എന്ന് സംസ്ഥാനങ്ങൾ പരിശോധിക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു. സുപ്രീംകോടതി നിലപാടിനെതിരെ രാഷ്ട്രീയപാർട്ടികളും,​ സംഘടനകളും രംഗത്തെത്തിയിരുന്നു.

ബി.ജെ.പിയിലെ പട്ടികജാതി/പട്ടികവ‌ർഗ വിഭാഗത്തിൽപ്പെട്ട എം.പിമാർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് നിവേദനം നൽകിയിരുന്നു. കോടതി നിരീക്ഷണങ്ങളിൽ ആശങ്കയും അറിയിച്ചിരുന്നു.

​അ​പ​ല​പി​ച്ച് ​മ​ല്ലി​കാ​ർ​ജ്ജു​ൻ​ ​ഖാ​ർ​ഗെ

ന്യൂ​ഡ​ൽ​ഹി​ ​:​ ​എ​സ്.​സി​ ​/​എ​സ്.​ടി​ ​വി​ഭാ​ഗ​ത്തി​ന് ​ക്രീ​മി​ലെ​യ​ർ​ ​ബാ​ധ​ക​മാ​ക്ക​ണ​മെ​ന്ന​ ​സു​പ്രീം​കോ​ട​തി​ ​നി​ല​പാ​ടി​നെ​ ​അ​പ​ല​പി​ച്ച് ​കോ​ൺ​ഗ്ര​സ്.​ ​വി​ധി​ ​മ​റി​ക​ട​ക്കാ​ൻ​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​പാ​ർ​ല​മെ​ന്റി​ൽ​ ​നി​യ​മം​ ​കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ​കോ​ൺ​ഗ്ര​സ് ​അ​ദ്ധ്യ​ക്ഷ​ൻ​ ​മ​ല്ലി​കാ​ർ​ജ്ജു​ൻ​ ​ഖാ​ർ​ഗെ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​തൊ​ട്ടു​കൂ​ടാ​യ്‌​മ​ ​ഉ​ള്ളി​ട​ത്തോ​ളം​ ​കാ​ലം​ ​സം​വ​ര​ണം​ ​അ​വി​ടെ​ ​ത​ന്നെ​യു​ണ്ടാ​ക​ണം.​അ​തി​നാ​യി​ ​കോ​ൺ​ഗ്ര​സ് ​പോ​രാ​ടു​മെ​ന്നും​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​വ്യ​ക്ത​മാ​ക്കി.​ ​അ​തേ​സ​മ​യം,​ ​വി​ധി​ക്കെ​തി​രെ​ ​സു​പ്രീം​കോ​ട​തി​യി​ൽ​ ​പു​ന​:​പ​രി​ശോ​ധ​നാ​ഹ​ർ​ജി​ ​ന​ൽ​ക​ണ​മെ​ന്ന് ​കേ​ന്ദ്ര​മ​ന്ത്രി​യും​ ​എ​ൻ.​ഡി.​എ​ ​ഘ​ട​ക​ക​ക്ഷി​യാ​യ​ ​ലോ​ക് ​ജ​ൻ​ശ​ക്തി​യു​ടെ​ ​നേ​താ​വു​മാ​യ​ ​ചി​രാ​ഗ് ​പാ​സ്വാ​ൻ​ ​കേ​ന്ദ്ര​ ​മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.