neet

ന്യൂഡൽഹി : നീറ്റ് പി.ജി പരീക്ഷ ഇന്ന്. രണ്ട് ഷിഫ്‌റ്റുകളായിട്ടാണ് പരീക്ഷ. എം.ഡി, എം.എസ്, പി.ജി ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ നടത്തുന്നത് നാഷണൽ ബോർഡ് ഒഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസ് (എൻ.ബി.ഇ.എം.എസ്) ആണ്. 228,542പേരാണ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. 500ൽപ്പരം സെന്ററുകൾ ഒരുക്കി. പരീക്ഷ മാറ്റിവയ്‌ക്കണമെന്ന ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച തള്ളിയിരുന്നു.