dd

ന്യൂഡൽഹി: പുതിയ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയായി നിയമിതനായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ടി.വി. സോമനാഥന് കേരളത്തിലും വേരുകൾ. തൃക്കൂർ വൈദ്യനാഥൻ സോമനാഥൻ എന്നാണ് 1987 ബാച്ച് തമിഴ്നാട് കേഡർ ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന്റെ മുഴുവൻ പേര്. തൃശൂരി​ലെ തൃക്കൂരി​ൽ നി​ന്ന് പഴയ മദി​രാശി​യി​ലേക്ക് കുടി​യേറി​യവരാണ് പൂർവ്വി​കർ.

ധനകാര്യ സെക്രട്ടറി​യായി​ പ്രവർത്തി​ക്കവെയാണ് ടി.വി. സോമനാഥൻ സിവിൽ സർവീസിലെ ഒന്നാം നമ്പർ പദവിയിൽ ആഗസ്റ്റ് 30 മുതൽ രണ്ടു വർഷത്തേക്ക് നിയമി​തനായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്‌തനാണ്. 2021ൽ ധനകാര്യ സെക്രട്ടറിയാകും മുൻപ് പ്രധാനമന്ത്രിയുടെ ഒാഫീസിൽ ജോയിന്റ് സെക്രട്ടറിയായിരുന്നു. മോദി സർക്കാരിന്റെ ബഡ്‌ജറ്റുകളിൽ സാമ്പത്തിക വിദഗ്ദ്ധനായ ഇദ്ദേഹത്തിന്റെ സംഭാവനകളുണ്ട്.