kavitha

ന്യൂഡൽഹി: മദ്യനയക്കേസിൽ ബി.ആർ.എസ് നേതാവ് കെ. കവിതയുടെ ജാമ്യാപേക്ഷയിൽ ഇ.ഡിക്കും സി.ബി.ഐക്കും നോട്ടീസയയ്ക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്,കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. അഞ്ചുമാസത്തോളമായി കവിത ജയിലിലാണെന്നും രണ്ടു കേസുകളിലും കുറ്രപത്രം സമർപ്പിച്ചെന്നും കവിതയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കള്ളപ്പണം തടയൽ നിയമത്തിലെ വ്യവസ്ഥ പ്രകാരം സ്ത്രീയെന്ന നിലയിലും ജാമ്യത്തിന് അർഹതയുണ്ടെന്ന് വാദിച്ചു. അന്വേഷണ ഏജൻസികളെ കേൾക്കാതെ ഇടക്കാല ജാമ്യാവശ്യത്തിൽ തീരുമാനമെടുക്കില്ലെന്ന് കോടതി നിലപാടെടുത്തു. ആഗസ്റ്റ് 20ന് ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും.