f

ന്യൂഡൽഹി: സെബി മേധാവി മാധബി ബുച്ചിന് അദാനിയുടെ വിവാദ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന ഹിൻഡൻബർഗ് വെളിപ്പെടുത്തലുകളിൽ സംയുക്ത പാർലമെന്ററി സമിതി(ജെ.പി.സി) അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് രാജ്യവ്യാപകമായി പ്രക്ഷോഭം ആരംഭിക്കും. ഇന്നലെ ഡൽഹിയിൽ ചേർന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരുടെയും പി.സി.സി അദ്ധ്യക്ഷൻമാരുടെയും യോഗത്തിലാണ് തീരുമാനം. പട്ടികജാതി, പട്ടികവർഗക്കാർക്കിടയിൽ ക്രീമി ലെയർ രൂപീകരിക്കുന്നതിനെ ശക്തമായി എതിർക്കാനും തീരുമാനിച്ചു. 22 ന് സംസ്ഥാന തലസ്ഥാനങ്ങളിൽ ഇ.ഡി ഓഫീസുകൾക്ക് മുന്നിൽ പ്രകടനം നടത്തിയാണ് ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ടുള്ള ആദ്യ പ്രതിഷേധം. ഹിൻഡർബർഗ് സെബിക്കെതിരെ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചതെന്നും ജെ.പി.സി അന്വേഷണം അനിവാര്യമാണെന്നും യോഗ തീരുമാനങ്ങൾ അറിയിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാലും ജയ്റാം രമേശും അറിയിച്ചു.

കേന്ദ്രസർക്കാർ രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തണമെന്ന ആവശ്യം പാർട്ടി ആവർത്തിച്ചു. സെൻസസ് കേന്ദ്ര സർക്കാരിന് മാത്രമേ നടത്താനാകൂ എന്നും സംസ്ഥാന സർക്കാരുകൾക്ക് സർവേ നടത്താമെന്നും ജയ്‌റാം രമേശ് പറഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷണം, പ്രത്യേകിച്ച് സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ നീതിയുടെ വ്യവസ്ഥകൾ സംബന്ധിച്ച് രാജ്യവ്യാപകമായി പ്രചാരണം നടത്തുമെന്നും വേണുഗോപാൽ പറഞ്ഞു.

ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങൾക്കും ആരാധനാലയങ്ങൾക്കുമെതിരെ നടക്കുന്ന ആക്രമണങ്ങൾ തടയാൻ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ യോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യത്തിന് ഊന്നൽ നൽകാനും തീരുമാനിച്ചു.

സംവരണാനുകൂല്യങ്ങളിൽ നിന്ന് പട്ടികജാതി/പട്ടികവർഗക്കാർക്കിടയിലെ ക്രീമി ലെയറിനെ ഒഴിവാക്കുന്നതിന് കോൺഗ്രസ് എതിരാണെന്ന് ജയ്‌റാം രമേഷ് വ്യക്തമാക്കി. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെ ഉപവിഭാഗീകരണ വിഷയത്തിൽ കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും സംസ്ഥാന ഘടകങ്ങളുമായി ചർച്ച ചെയ്‌ത് തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും നേതാക്കൾ അറിയിച്ചു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവർ പങ്കെടുത്തു.

സെ​ബി​ ​അ​ന്വേ​ഷ​ണം
ഉ​ട​ൻ​ ​തീ​ർ​ക്കാ​ൻ​ ​ഹ​ർ​ജി

പു​തി​യ​ ​ഹി​ൻ​ഡ​ൻ​ബ​ർ​ഗ് ​റി​പ്പോ​ർ​ട്ട് ​സം​ശ​യം​ ​സൃ​ഷ്‌​ടി​ച്ചെ​ന്ന്

അ​ദാ​നി​ ​ഗ്രൂ​പ്പ് ​ഓ​ഹ​രി​ ​വി​പ​ണി​യി​ൽ​ ​ക്ര​മ​ക്കേ​ട് ​ന​ട​ത്തി​യെ​ന്ന​ 2023​ ​ജ​നു​വ​രി​യി​ലെഹി​ൻ​ഡ​ൻ​ബ​ർ​ഗ് ​റി​പ്പോ​ർ​ട്ടി​ൽ​ ​സെ​ക്യൂ​രി​റ്റീ​സ് ​ആ​ൻ​ഡ് ​എ​ക്‌​സ്ചേ​ഞ്ച് ​ബോ​ർ​‌​‌​ഡി​ന്റെ​ ​(​സെ​ബി​)​ ​അ​ന്വേ​ഷ​ണം​ ​ഉ​ട​ൻ​ ​പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ​സു​പ്രീം​കോ​ട​തി​യി​ൽ​ ​ഹ​ർ​ജി.
സെ​ബി​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​മാ​ധ​ബി​ ​പു​രി​ ​ബു​ച്ചി​നും​ ​ഭ​ർ​ത്താ​വ് ​ധ​വാ​ൽ​ ​ബു​ച്ചി​നു​മെ​തി​രാ​യ​ ​ഹി​ൻ​ഡ​ൻ​ബ​ർ​ഗ് ​റി​സ​ർ​ച്ചി​ന്റെ​ ​പു​തി​യ​ ​വെ​ളി​പ്പെ​ടു​ത്ത​ലി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​അ​ഡ്വ.​ ​വി​ശാ​ൽ​ ​തി​വാ​രി​യു​ടെ​ ​ഹ​ർ​ജി​യി​ലെ​ ​ആ​വ​ശ്യം.​ ​അ​ന്വേ​ഷ​ണ​പു​രോ​ഗ​തി​ ​തേ​ടി​ ​താ​ൻ​ ​സ​മ​ർ​പ്പി​ച്ച​ ​അ​പേ​ക്ഷ​ ​ലി​സ്റ്റ് ​ചെ​യ്യാ​ൻ​ ​സു​പ്രീം​കോ​ട​തി​ ​ര​ജി​സ്ട്രി​ ​വി​സ​മ്മ​തി​ച്ച​തും​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​മൂ​ന്ന് ​മാ​സ​ത്തി​ന​കം​ ​അ​ന്വേ​ഷ​ണം​ ​പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ​ജ​നു​വ​രി​ ​മൂ​ന്നി​ന് ​സു​പ്രീം​കോ​ട​തി​ ​സെ​ബി​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യി​രു​ന്നു.
സെ​ബി​ ​മേ​ധാ​വി​ക്കും​ ​ഭ​ർ​ത്താ​വി​നും​ ​അ​ദാ​നി​ ​ഗ്രൂ​പ്പു​മാ​യി​ ​ബ​ന്ധ​മു​ള്ള​ ​വി​ദേ​ശ​ത്തെ​ ​നി​ഴ​ൽ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​ഓ​ഹ​രി​യു​ണ്ടെ​ന്ന​ ​പു​തി​യ​ ​റി​പ്പോ​ർ​ട്ട് ​സം​ശ​യം​ ​സൃ​ഷ്‌​ടി​ക്കു​ന്ന​തി​നാ​ൽ​ ​സെ​ബി​ ​അ​ന്വേ​ഷ​ണം​ ​പൂ​ർ​ത്തി​യാ​ക്കി​ ​ക​ണ്ടെ​ത്ത​ലു​ക​ൾ​ ​പു​റ​ത്തു​വി​ട​ണം.
ഓ​ഹ​രി​ ​തി​രി​മ​റി​ക്കും​ ​ര​ഹ​സ്യ​നി​ക്ഷേ​പ​ത്തി​നും​ ​മൗ​റീ​ഷ്യ​സി​ലും​ ​മ​റ്റു​ ​വി​ദേ​ശ​ ​രാ​ജ്യ​ങ്ങ​ളി​ലു​മു​ള്ള​ ​ഷെ​ൽ​ ​സ്ഥാ​പ​ന​ങ്ങ​ളെ​ ​അ​ദാ​നി​ ​ഗ്രൂ​പ്പ് ​ഉ​പ​യോ​ഗി​ച്ചെ​ന്നും​ ​മു​ൻ​ ​റി​പ്പോ​ർ​ട്ടി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.