ന്യൂഡൽഹി: സി.ബി.ഐയിലെ മലയാളി ഉദ്യോഗസ്ഥനായ കെ. പ്രദീപ്കുമാറിന് സ്‌തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ. ജമ്മു യൂണിറ്റിലെ ആൻഡി കറപ്ഷൻബ്രാഞ്ച് എസ്.പിയാണ്. 2017ലും ഇതേ പുരസ്‌കാരം നേടിയിരുന്നു. 2018ൽ അന്വേഷണ മികവിന് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പുരസ്‌കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2017ൽ സിംഗപ്പൂരിൽ നടന്ന ഇന്റർപോൾ ടീം സൈബർ ഡിജിറ്റൽ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മൂന്നാം സ്ഥാനം നേടിയിട്ടുണ്ട്. കൊച്ചി സ്വദേശിയാണ്. ഭാര്യ: ബീന പ്രദീപ്. മക്കൾ: ഹൃദിക, ഹൃദ്യ.