s

ന്യൂഡൽഹി: ഭരണകക്ഷിയായ ബി.ജെ.പി, മുഖ്യപ്രതിപക്ഷമായ കോൺഗ്രസ്, സംസ്ഥാനത്ത് വേരുറപ്പിക്കുന്ന ആംആദ്‌മി പാർട്ടി, സ്വന്തം വഴിയിൽ നീങ്ങുന്ന ജെ.ജെ.പി എന്നിവയ‌്‌ക്കിടയിലെ ചതുഷ്‌കോണ പോരാട്ടത്തിനാണ് ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുക. 'ഇന്ത്യ' സഖ്യകക്ഷികളായ കോൺഗ്രസും ആംആദ്‌മി പാർട്ടിയും ഒറ്റയ്ക്ക് മത്സരിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തിൽ അഞ്ചും നേടിയത് കോൺഗ്രസ് പത്തു വർഷത്തിന് ശേഷം വീണ്ടും അധികാരം പിടിക്കാമെന്ന പ്രതീക്ഷയിലാണ്. പിഴവുകൾ തിരുത്തി അധികാരം നിലനിർത്താൻ ബി.ജെ.പിയും.

2019ൽ 40 സീറ്റുകളിൽ ജയിച്ച ബി.ജെ.പി ദുഷ്യന്ത് ചൗട്ടാലയുടെ ജെ.ജെ.പിയുമായി (10) ചേർന്നാണ് സർക്കാർ രൂപീകരിച്ചത്. എന്നാൽ ഭിന്നതകൾ മറനീക്കിയതോടെ ഇക്കഴിഞ്ഞ മാർച്ചിൽ ജെ.ജെ.പി പിന്തുണ പിൻവലിച്ചു. മനോഹർലാൽ ഖട്ടറിനെ മാറ്റി നയാബ് സിംഗ് സൈനിയെ മുഖ്യമന്ത്രിയാക്കിയ ബി.ജെ.പി ഏഴ് സ്വതന്ത്രരുടെ പിന്തുണയോടെ സർക്കാർ നിലനിർത്തി. മേയിൽ മൂന്ന് സ്വതന്ത്രർ പിന്തുണ പിൻവലിച്ച സർക്കാരിന് നിലവിൽ ഭൂരിപക്ഷമില്ല. തിരഞ്ഞെടുപ്പ് അടുത്തതിനാൽ കോൺഗ്രസ് ബദൽ സർക്കാരിന് ശ്രമിച്ചതുമില്ല.

കാശ്മീരിൽ പഴയ

കക്ഷിബന്ധമില്ല

ന്യൂഡൽഹി: അടുത്തിടെ ജമ്മുകാശ്മീരിലെ അഞ്ച് ലോക്സഭാസീറ്റുകളിൽ രണ്ടെണ്ണം വീതം നാഷണൽ കോൺഫറൻസും ബി.ജെ.പിയും നേടിയപ്പോൾ, ശേഷിച്ച ഒരു സീറ്റ് സ്വതന്ത്രനാണ് കിട്ടിയത്.

യമസഭയിലേക്ക് ഒറ്റയ്ക്കായിരിക്കും മിക്ക പാർട്ടികളുടെയും മത്സരം.

87 സീറ്റുകളിലേക്ക് 2014 ഡിസംബറിൽ

നടന്ന തിരഞ്ഞെടുപ്പിൽ പി.ഡി.പി (28)

ബി.ജെ.പി (25) നാഷണൽ കോൺഫറൻസ്(15)

കോൺഗ്രസ്(12) എന്നിങ്ങനെയായിരുന്നു കക്ഷിനില.

2015 മാർച്ച് ഒന്നിന് ബി.ജെ.പി പിന്തുണയോടെ പി.ഡി.പിയുടെ മുഫ്‌തി മുഹമ്മദ് സെയ്‌ദിന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ചു. 2016 ജനുവരി 7 മുഫ്‌തി അന്തരിച്ചു. ബി.ജെ.പി പിന്തുണയോടെ മുഫ്‌തിയുടെ മകളും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി മുഖ്യമന്ത്രിയായി. 2018 ജൂണിൽ, ബി.ജെ,പി പിന്തുണ പിൻവലിച്ചതിന് പിന്നാലെ മെഹബൂബ രാജിവച്ചു.2018 ഡിസംബർ 20-ന് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി.

2019 ആഗസ്റ്റ് 5-ന് 370-ാം വകുപ്പ് റദ്ദാക്കി ജമ്മുകാശ്‌മീർ,ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു.

ജമ്മുകാശ്മീർ,​ ഹരിയാന

തിരഞ്ഞെടുപ്പ് ഷെഡ്യൂൾ

ജമ്മുകാശ്മീർ:

ഒന്നാം ഘട്ടം (24 സീറ്റ്)

വിജ്ഞാപനം: ആഗസ്റ്റ് 20, പത്രിക സമർപ്പണം: ആഗസ്റ്റ് 27വരെ, സൂക്ഷ്‌മ പരിശോധന ആഗസ്റ്റ് 28, പിൻവലിക്കേണ്ടത് ആഗസ്റ്റ് 30വരെ.

രണ്ടാം ഘട്ടം(26 സീറ്റ്)

വിജ്ഞാപനം: ആഗസ്റ്റ് 29, പത്രിക സമർപ്പണം: സെപ്‌തംബർ 5വരെ, സൂക്ഷ്‌മ പരിശോധന സെപ്‌ത.6, പിൻവലിക്കേണ്ടത് സെപ്‌ത. 9വരെ

മൂന്നാം ഘട്ടം (40സീറ്റ്)

വിജ്ഞാപനം: സെപ്ത.5, പത്രിക സമർപ്പണം: സെപ്‌തംബർ 12വരെ, സൂക്ഷ്‌മ പരിശോധന സെപ്‌ത.13, പിൻവലിക്കേണ്ടത് സെപ്‌ത. 17വരെ,

ഹരിയാന(90സീറ്റ്)

വിജ്ഞാപനം: സെപ്ത.5, പത്രിക സമർപ്പണം: സെപ്‌തംബർ 12വരെ, സൂക്ഷ്‌മ പരിശോധന സെപ്‌ത.13, പിൻവലിക്കേണ്ടത് സെപ്‌ത. 16വരെ,