ന്യൂഡൽഹി: എ.ഐ.സി.സി ജനറൽ സെക്രട്ടറിയും ആലപ്പുഴ എം.പിയുമായ കെ.സി. വേണുഗോപാലിനെ പാർലമെന്റിന്റെ പബ്ളിക് അക്കൗണ്ട്‌സ് കമ്മിറ്റി(പി.എ.സി) അദ്ധ്യക്ഷനായി നിയമിച്ച് ലോക്‌സഭാ സ‌്‌പീക്കർ ഓം ബിർള ഉത്തരവിറക്കി. 15 ലോക്‌സഭാ എം.പിമാരും ഏഴ് രാജ്യസഭാ എം.പിമാരും അടക്കം 22 അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്. 2025 ഏപ്രിൽ 30വരെയാണ് കമ്മിറ്റിയുടെ കാലാവധി.
ഒ.ബി.സി ക്ഷേമ കമ്മിറ്റിയിൽ കെ.സുധാകരൻ , പ്രൊഫ. വി. ശിവദാസ്, എസ്‌റ്റിമേറ്റ് കമ്മിറ്റിയിൽ എം.കെ.രാഘവൻ, പബ്ളിക് അണ്ടർടേക്കിംഗ് കമ്മിറ്റിയിൽ കൊടിക്കുന്നിൽ സുരേഷ് , പട്ടികജാതി, പട്ടികവർഗ ക്ഷേമ കമ്മിറ്റിയിൽ പ്രൊഫ. വി.ശിവദാസ് എന്നിവർ അംഗങ്ങളാണ്.