rahul

ന്യൂഡൽഹി : ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്ന തന്റെ ആവശ്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനമെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. 2019ൽ നിവേദനം നൽകിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് പരാതി. യു.കെയിൽ രജിസ്റ്റർ ചെയ്‌ത ബാക്ഓപ്‌സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്‌ടറിൽ ഒരാളാണ് രാഹുലെന്ന് ഹർജിയിൽ ആരോപിച്ചു. കമ്പനിയുടെ വാർഷിക റിട്ടേൺസിൽ രാഹുൽ ബ്രിട്ടീഷ് പൗരനാണെന്നാണ് പറയുന്നത്. ഇതിന്റെ വസ്‌തുത ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകിയെങ്കിലും വ്യക്തത വരുത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടി