a

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗസ്റ്റ് 21, 22 തീയതികളിൽ പോളണ്ടും ആഗസ്റ്റ് 23 ന് യുക്രെയിനും സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പോളണ്ടിലേക്ക് 45 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണ്. അതേസമയം യുക്രെയിനുമായി നയതന്ത്ര ബന്ധമുണ്ടാക്കിയ ശേഷം ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനവും. യുക്രെയിനിൽ റഷ്യൻ അധിനിവേശനത്തിന് ശേഷം നടത്തുന്ന സന്ദർശനമെന്ന പ്രാധാന്യവുമുണ്ട്.

പ്രധാനമന്ത്രി ഡൊണാൾഡ് ടസ്‌കിന്റെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ടിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തുന്നത്. ഇരുരാജ്യങ്ങളുടെയും നയതന്ത്ര ബന്ധത്തിന്റെ 70 വാർഷിക വേളയിലാണ് സന്ദർശനമെന്നും വിദേശകാര്യ സെക്രട്ടറി (വെസ്റ്റ്) തൻമയ ലാൽ അറിയിച്ചു. പ്രസിഡന്റ് സെലൻസ്‌കിയുടെ ക്ഷണപ്രകാരമാണ് യുക്രെയിൻ സന്ദർശനം. ഇരു നേതാക്കളും കൂടിക്കാഴ്‌ചയ്‌ക്കു ശേഷം ഉഭയകക്ഷി സഹകരണ കരാറുകളിൽ ഒപ്പിടും.