ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ന്യൂമോണിയ ബാധിച്ച് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയുമായി തിങ്കളാഴ്‌ച വൈകിട്ടാണ് യെച്ചൂരിയെ ആശുപത്രിയിൽ കൊണ്ടുവന്നത്. തുടർന്നുള്ള പരിശോധനയിലാണ് ന്യൂമോണിയ കണ്ടെത്തിയത്. ആരോഗ്യനില തൃപ്‌തികരമെന്ന് ഡോക്‌ടർമാർ അറിയിച്ചു.