sd

ന്യൂഡൽഹി: ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് കുരങ്ങു പനി(മങ്കി പോക്‌സ്) പ്രതിരോധ നടപടികൾ ശക്തമാക്കാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി. രോഗം പെട്ടെന്ന് കണ്ടെത്താൻ

ലാബുകൾ സജ്ജമാക്കാനും പ്രതിരോധ നടപടികളെക്കുറിച്ച് ബോധവത്കരണ പ്രചാരണം നടത്താനുമാണ് നിർദ്ദേശം.

പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശ പ്രകാരം പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്രയുടെ അദ്ധ്യക്ഷതയിൽ തയ്യാറെടുപ്പ് അവലോകനം ചെയ്‌തു. നിലവിൽ രാജ്യത്ത് കുരങ്ങു പനി ഭീഷണി ഇല്ലെന്ന് ഉന്നതതല യോഗത്തിൽ അറിയിച്ചു. രാജ്യത്ത് കുരങ്ങുപനി പരിശോധനയ്‌ക്കായി നിലവിൽ 32 ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്. രോഗം തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള പ്രോട്ടോക്കോളുകൾ പ്രചരിപ്പിക്കാൻ ഉന്നതതല യോഗം നിർദ്ദേശിച്ചു. രോഗ ലക്ഷണങ്ങൾ സംബന്ധിച്ച് ബോധവത്കരണം നടത്താനും തീരുമാനിച്ചു.